ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്. കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർരാണ് പുരസ്‌കാരം പങ്കിട്ടത്. കാഠിന്യമേറിയ പ്രക്രിയകൾ ലളിതമാക്കിയതിനുള്ള അംഗീകാരമാണ് ഈ വർഷത്തെ രസതന്ത്ര നൊബേലെന്ന് റോയൽ സ്വീഡിഷ് അക്കാദമി ചൂണ്ടിക്കാട്ടി.
ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓർത്തോഗനൽ കെമിസ്ട്രിയിലേയും ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം. ബാരി ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് നൊബേൽ പുരസ്‌കാരം ലഭിക്കുന്നത്.
ക്ലിക്ക് കെമിസ്ട്രിയെന്ന രസതന്ത്രത്തിന്റെ പ്രവർത്തന രൂപത്തിന് അടിത്തറ പാകിയവരാണ് മോർട്ടൻ മെൽഡലും ബാരി ഷാർപ്‌ലെസും.