തൃശൂര്‍: തൃശൂരിൽ ട്രെയിൻ തട്ടി രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കെൽട്രോണിന് സമീപമാണ് അപകടം നടന്നത്.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.