കൊച്ചി: നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സിയാദിനെയാണ് സസ്പെന്റ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
ഹർത്താൽ അക്രമത്തിൽ പിഎഫ്ഐ പ്രവർത്തകർക്ക് സഹായം ചെയ്‌തു നൽകിയെന്നാണ് ആരോപണം.
അതേസമയം കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് അറിയിച്ചു.