ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന് സ്വാന്റെ പേബൂവിനാണ് പുരസ്കാരം. വംശനാശം സംഭവിച്ച, മനുഷ്യരും പൂര്‍വ്വികരും ഉള്‍പ്പെടുന്ന ഒരു ജന്തു വര്‍ഗത്തിന്റെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് സ്വാന്റെക്ക് പുരസ്കാരം ലഭിക്കാൻ കാരണമായത്. മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പേബൂ
ഇന്നത്തെ മനുഷ്യരുടെ ആദിമ രൂപമായ, വംശനാശം സംഭവിച്ച നിയാണ്ടര്‍ത്താലിന്റെ ജനിതകഘടനയാണ് പാബോ ക്രമീകരിച്ചത്. ഡെനിസോവ എന്ന ഒരു ജന്തുവര്‍ഗത്തെക്കുറിച്ചും അദ്ദേഹം കണ്ടെത്തിയിരുന്നു.
‘ഏകദേശം 70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റത്തെ തുടര്‍ന്നാണ് വംശനാശം സംഭവിച്ച ഈ ജന്തുവര്‍ഗങ്ങളില്‍ നിന്ന് ഹോമോ സാപ്പിയന്‍സിലേക്ക് ജീന്‍ കൈമാറ്റം നടന്നതെന്ന് പേബോ കണ്ടെത്തി. മനുഷ്യരിലേക്കുള്ള ഈ പുരാതന ജീനുകളുടെ കൈമാറ്റത്തിന് ഇന്നും ശാരീരിക പ്രസക്തിയുണ്ട്, നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ അണുബാധകളോട് പ്രതികരിക്കുന്നത് ഇതിനുദാഹരണമാണ്. സ്വാന്റേയുടെ സെമിനല്‍ ഗവേഷണം പാലിയോജെനോമിക്സ്, എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് കാരണമായി നോബല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.