കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരവുമായി വിലാപയാത്രയുമായി അഴിക്കോടൻ മന്ദിരത്തിൽ നിന്ന് പയ്യാമ്പലത്തേക്ക്. വൻ ജനാവലിയാണ് പയ്യാമ്പലത്തേക്ക് കാൽനടയായി അനുഗമിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പാർട്ടിയുടെ പ്രമുഖരടക്കം കാൽനടയായി അന്ത്യയാത്രയെ അനുഗമിക്കുന്നുണ്ട്. അദ്ദേഹത്തിന് നൽകുന്ന ആദരവ് കൂടിയാണ് പാർട്ടി അംഗങ്ങൾ ഉള്പടെയുള്ളവരുടെ അനുഗമന കാൽനട യാത്ര.3 മണിയോടെ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കും.
അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുവച്ചിരിക്കുന്ന മൃതദേഹത്തിൽ ആയിരങ്ങളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ഇവിടെയെത്തി കോടിയേരിക്ക് ആദരമർപ്പിച്ചു.
















