ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ മൈസൂരില്‍ നിന്ന് പുനരാരംഭിച്ചു. കനത്ത മഴയ്ക്കിടെയും കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ് ശ്രെധ നേടുന്നത്. ‘ഇന്ത്യയെ ഒന്നിപ്പിക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. ഇന്ത്യയുടെ ശബ്ദം ഉയര്‍ത്തുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല. കന്യാകുമാരി മുതല്‍ കശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രയെ ആര്‍ക്കും തടയാനാവില്ല’ എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍, മഴയത്ത് പ്രവത്തകരെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.
भारत को एकजुट करने से,
हमें कोई नहीं रोक सकता।भारत की आवाज़ उठाने से,
हमें कोई नहीं रोक सकता।कन्याकुमारी से कश्मीर तक जाएगी, भारत जोड़ो यात्रा को कोई नहीं रोक सकता। pic.twitter.com/sj80bLsHbF
— Rahul Gandhi (@RahulGandhi) October 2, 2022
സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 624 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ കര്‍ണാടകയിലെ മൈസൂരുവിലാണ്. 11 മണിയോടെ യാത്ര മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തില്‍ പ്രവേശിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന യാത്രയുടെ സായാഹ്ന പാദം 4:30 ന് പാണ്ഡവപുരയിലെത്തും. ഇന്നത്തെ പദയാത്രയ്ക്ക് ശേഷം ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 6 ന് യാത്ര പുനരാരംഭിക്കും. യാത്ര പുനരാരംഭിക്കുമ്പോള്‍ സോണിയ ഗാന്ധിയും പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.