ഇന്തോനേഷ്യയില്‍ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 129 പേർ മരിച്ചു .180 ൽ അധികം പേർക്ക് പരിക്കേറ്റു. കിഴക്കൻ ജാവയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ പുലർച്ചെയായിരുന്നു സംഭവം.
അരേമ എഫ്സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് കാണികൾ കലാപമുണ്ടാക്കിയത്. മത്സരത്തിൽ തോറ്റ അരേമ എഫ്സിയുടെ ആരാധകരാണ് സംഘർഷമുണ്ടാക്കിയത്. മല്‍സരശേഷം മൈതാനത്തേക്ക് ഇരച്ചുകയറിയ കാണികളെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്.