ചെന്നൈ: അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയാണ് സ്റ്റാലിന്‍ അന്തിമോപചാരമര്‍പ്പിച്ചത്. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
“സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും 3 തവണ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വഴങ്ങാത്ത വ്യക്തിത്വമായിരുന്നു കോടിയേരിയുടേത്… 1975ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയില്‍വാസം പോലും അനുഭവിക്കേണ്ടിവന്നു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഖിക്കുന്ന കുടുംബത്തിനും പാര്‍ട്ടിക്കും അനുശോചനമറിയിക്കുന്നു.” സ്റ്റാലിന്‍ കുറിച്ചു.
Paid my last respects to @cpimspeak Polit Bureau Member and 3 time Kerala State Secy Thiru. Kodiyeri Balakrishnan.
Com. Kodiyeri was an unyielding personality and was even jailed under MISA during the Emergency in 1975.
My heartfelt condolences to his family & CPI(M) comrades. pic.twitter.com/zFn2ZJ6ulJ
— M.K.Stalin (@mkstalin) October 1, 2022
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്ററടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
69 വയസ്സിലാണ് കോടിയേരിയുടെ അന്ത്യം. അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 29നാണ് രോഗം മൂർച്ഛിച്ച് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. ഇന്ന് ആരോഗ്യനില വഷളാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കോടിയേരിയെ സന്ദർശിച്ചിരുന്നു.
















