തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് യൂറോപ്യന്‍ സന്ദര്‍ശനത്തിനായി തിരിക്കും. ഡല്‍ഹിയില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്കാണ് ആദ്യയാത്ര നടത്തുക. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഫിൻലൻഡ് യാത്രക്ക് . തുടര്‍ന്ന് അദ്ദേഹം നോര്‍വേ സന്ദര്‍ശിക്കും. മന്ത്രിമാരായ പി രാജീവും വി അബ്ദു റഹ്‌മാനുമാണ് നോര്‍വേ സന്ദര്‍ശനത്തിന് ഒപ്പമുണ്ടാകുക. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കും.
വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ണമായും ചിത്രീകരിക്കാനാണ് തീരുമാനം. സമ്പൂര്‍ണ വീഡിയോ കവറേജിനായി 7 ലക്ഷം രൂപ ചെലവഴിച്ച് ഇന്ത്യന്‍ എംബസി സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഈ മാസം 12 വരെയാണ് സന്ദര്‍ശനം.
വിദേശ യാത്രയ്‌ക്കെതിരെ മുമ്പും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻറെ ഉദ്ദേശ്യം വേറെയാണ്. എന്നാൽ വസ്തുത മനസിലാക്കിയാൽ ഇത്തരം യാത്രകൾ കൊണ്ട് ഉണ്ടായ നേട്ടങ്ങൾ മനസിലാക്കാനാകും എന്നാണ് മന്ത്രിമാർ വിദേശയാത്ര നടത്തിയാലുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത് .