തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡിസംബർ 31 വരെ നീട്ടി. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ധനവകുപ്പിന്റെ ഉത്തരവ്. സാമ്പത്തിക സ്ഥിതി കണക്കിലടുത്താണ് ലീവ് സറണ്ടർ ആനുകൂല്യം സർക്കാർ മരവിപ്പിച്ചത്.
നവംബർ മുപ്പത് വരെ ഏർപ്പെടുത്തിയ വിലക്ക് പിന്നീട് നാലു തവണ ദീർഘിപ്പിച്ചു. 2020- 21 ലെ അവധി സറണ്ടർ അനുവദിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ഒടുവിൽ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയുമാണ് ചെയ്തത്. 2021- 22 കാലത്തെ അവധി സറണ്ടർ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതും പിഎഫിൽ ലയിപ്പിക്കാനാണ് സാധ്യത.
സറണ്ടർ വിലക്കിന്റെ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് ഡിസംബർ വരെ നീട്ടിയത്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒഴികെയുള്ളവർക്കാണ് വിലക്ക് ബാധകമായിട്ടുള്ളത്. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാകുന്നത്.