തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ അഭിപ്രായം ഉന്നയിച്ചത്.
എല്ലാ മത-സാമുദായിക സംഘടനകളും സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ലഹരിക്കെതിരേ സർക്കാർ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് പുറമേ ജനകീയ പങ്കാളിത്തത്തോടു കൂടിയുള്ള പ്രവർത്തനം അത്യാവശ്യമാണ്. എല്ലാ മത സംഘടനകൾക്കും ലഹരിവിരുദ്ധ കാഴ്ചപ്പാടാണ്. അതുകൊണ്ട് ഓരോ വിഭാഗവും അവരുടെ നേതൃത്വത്തിൽ പൊതുകാന്പയിന്റെ ഭാഗമാവണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.