ഇസ്ലാമാബാദ്: ജോലിക്കെത്തുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന വിചിത്ര ഉത്തരവിറക്കി പാകിസ്താനിലെ ദേശീയ വിമാനക്കമ്പിനിയായ പാകിസ്താന്‍ ഇന്റര്‍നാഷ്ണര്‍ എയര്‍ലൈന്‍സ് (പിഐഎ). ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അനുചിതമായ വസ്ത്രധാരണം അവമതിപ്പുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന നിര്‍ദേശം വിമാനക്കമ്പനി നല്‍കിയതെന്ന് പാക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ക്യാബിൻ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം രീതികൾ കാഴ്ചക്കാരിൽ മോശമായ മതിപ്പ് ഉണ്ടാക്കുമെന്ന് പിഐഎ ജനറൽ മാനേജർ ആമിർ ബാഷിർ അറിയിച്ചു.
The Pakistan International Airline (PIA) has ordered its flight attendants to dress in accordance with Pakistan’s ‘cultural and national morals’ and to wear undergarments, which has sparked public outrage across the country.#DialoguePakistan #PIA #Pakistan #country pic.twitter.com/aexfohe2I8
— Dialogue Pakistan (@DialoguePak) September 29, 2022
യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്കാരത്തിനും ധാർമ്മികതയ്‌ക്കും അനുസൃതമായിരിക്കണം. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എയർലൈൻസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദേശീയ വിമാനക്കമ്പനിയുടെ സേവനം മെച്ചപ്പെടുത്താനായി പാകിസ്താൻ വ്യോമയാന, റെയിൽവേ മന്ത്രി ഖവാജ സാദ് റഫീഖ് പിഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാർക്കായി വിമാനത്തിനുള്ളിലെ വിനോദ സംവിധാനം എത്രയും വേഗം പ്രവർത്തന ക്ഷമമാക്കാൻ മന്ത്രി നിർദേശം നൽകി.
അതേസമയം, മറുവശത്ത് അധിക ഡ്യൂട്ടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാബിൻ ക്രൂ. വിഷയത്തിൽ ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അടുത്തിടെ പിഐഎ സിഇഒ ആമിർ ഹയാത്തിന് കത്തെഴുതിയിരുന്നു.