സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ്. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. കുരങ്ങു പനിക്ക് കാരണമാകുന്നത് ഓർത്തോപോക്സ് വൈറസാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗാവസ്ഥയാണിത്.
ആദ്യമായി ഈ രോഗം കണ്ടെത്തിയത് ആഫ്രിക്കൻ രാജ്യമായ കോംഗോയിലാണ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം വഴി രോഗം മനുഷ്യരിലെത്തും. രോഗം ബാധിച്ച മൃങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലെത്താം. വെസ്റ്റ് ആഫ്രിക്ക, സെൻട്രൽ ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന കുരങ്ങുകൾ, അണ്ണാൻ, ചിലയിനം എലികൾ തുടങ്ങിയവയിൽ എല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓർത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.