ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് തുര്‍ക്കിയിലെ ജിഹാദി സംഘടനയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്നിൽ പ്രവര്‍ത്തിച്ച പ്രൊഫ. പി. കോയ, ഇ.എം. അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ക്ക് തുര്‍ക്കിയിലെ ഈ സംഘം ആതിഥേയത്വം വഹിച്ചതായും കണ്ടെത്തി.
സിറിയയില്‍ ഭീകരസംഘടനയായ അല്‍ഖായിദയുടെ അനുബന്ധ പ്രസ്ഥാനങ്ങള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്ന സംഘമാണിത്.ത്തുര്‍ക്കിയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന മനുഷ്യാവകാശ സംഘടനയെന്ന് സ്വയം അവകാശപ്പെടുന്ന ഐ.എച്ച്.എച്ചു.മായാണ് പോപ്പുലര്‍ ഫ്രണ്ട് ബന്ധംപുലര്‍ത്തിയിരുന്നത്. ഈ സംഘടന 2014-ല്‍ സിറിയയിലെ അല്‍ഖായിദ അനുബന്ധ ജിഹാദി സംഘടനകള്‍ക്ക് കള്ളക്കടത്തായി ആയുധം എത്തിച്ചുനല്‍കിയിരുന്നു.തുര്‍ക്കിയിലെ മുന്‍ ധനമന്ത്രിയും പ്രസിഡന്റ് ഉര്‍ദുഗാന്റെ മരുമകനും തമ്മില്‍ അയച്ച ഇ-മെയില്‍ സന്ദേശങ്ങളിലും ഐ.എച്ച്.എച്ചിന് ആയുധക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചു പറയുന്നുണ്ട്.
















