ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര് മരിച്ചിരുന്നു. 41 പേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണാൻ മലയാളി ഐഎഎസ് ഓഫീസര്‍ റോഷന് ജേക്കബ് എത്തിയിരുന്നു.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് പൊട്ടിക്കരഞ്ഞിരിക്കുകയാണ് ഡോ. റോഷന് ജേക്കബ്. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ കണ്ടശേഷം കണ്ണീരോടെ ഡോക്ടര്‍മാരെ വിളിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു .കുട്ടിക്ക് അനങ്ങാന്‍ പോലും വയ്യെന്നും, ഉടന്‍ വിദഗ്ധ ചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ക്ക് റോഷന് ജേക്കബ് കര്‍ശന നിര്‍ദേശം നല്കി.
കുട്ടിയുടെ അമ്മ റോഷന്റെ സമീപത്തെത്തുകയും, കുട്ടിക്ക് ഇതുവരെ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെടുകയുമായിരുന്നു. ഇതേത്തേുടര്‍ന്ന് റോഷന് ജേക്കബ് പരിക്കേറ്റ കുട്ടിയുടെ അടുത്തെത്തി. കമിഴ്ന്നുകിടക്കുന്ന കുട്ടിയുടെ തലയില്‍ തലോടി ആശ്വസിപ്പിച്ചു. കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് റോഷന് കരഞ്ഞുകൊണ്ടാണ് ഡോക്ടര്‍മാരോട് സംസാരിച്ചത്.
#WATCH |Lakhimpur Kheri bus-truck collision: Lucknow Divisional Commissioner Dr Roshan Jacob breaks down as she interacts with a mother at a hospital&sees condition of her injured child
At least 7 people died&25 hospitalised in the accident; 14 of the injured referred to Lucknow pic.twitter.com/EGBDXrZy2C
— ANI UP/Uttarakhand (@ANINewsUP) September 28, 2022