ദേശിയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ജയന്തി പാട്നായിക് അന്തരിച്ചു.ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.ഒഡീഷ മുൻ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിൻറെ ഭാര്യയാണ്. ആസാമിൻറെ മുൻ ഗവർണർ കൂടിയാണ് ജെബി പട്നായിക്ക്. ജയന്തി പട്നായിക്കിൻറെ മകൻ പ്രിതിവ് ബല്ലവ് പട്നായിക്കാണ് മരണവാർത്ത അറിയിച്ചത്. നാല് വട്ടം ജയന്തി പട്നായിക് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.