ഇത് പുതിയ ഇന്ത്യയാണെന്നും രാജ്യത്തിന്‍റെ അഖണ്ഡതക്കും ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന സംഘടനകളെയും വ്യക്തികളെയും അംഗീകരിക്കില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെയാണ് യോഗി ആദിത്യനാതിന്റെ പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്യുകയാണെന്ന് ബിജെപി അറിയിച്ചു. നടപടി ധീരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. പിഎഫ്ഐ നിരോധനം സ്വാഗതം ചെയ്യുന്നുവെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ ബ്രിജേഷ് പാഠക്കും കേശവ് പ്രസാദ് മൗര്യയും പറഞ്ഞു .