യുപി:ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ എട്ട് പേർ മരിച്ചു.യുപിയിലെ ലഖിംപൂർ ഖേരിയിലാണ് അപകടമുണ്ടായത്. 25 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. രാവിലെ 7.30 ഓടെയാണ് വാഹനാപകടം ഉണ്ടായത്.
സാരമായി പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ലഖിംപൂർ ഖേരി എഡിഎം സജ്ഞയ് കുമാർ അറിയിച്ചു.
പരിക്കേറ്റ 12 പേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവർക്ക് വേണ്ട വൈദ്യ സഹായം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ യോഗി ആദിത്യനാഥ് അനുശോചിച്ചു.