ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിനെതിരെ കേസ്. എൻസിപി വനിതാ നേതാവിനെ മർദിച്ച കേസിൽ കോടതി നിർദേശപ്രകാരമാണ് നടപടി.
ഓഫീസിൽ വച്ച് എൻസിപി വനിതാ നേതാവിനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. എൻസിപി നാല് ജില്ലാ ഭാരവാഹികൾക്കെതിരെയും കേസെടുണ്ട്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജോബിന് പെരുമാൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായർ എന്നിവരാണ് മറ്റ് പ്രതികൾ.
ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കും എന്നാണ് ആലപ്പുഴ സൗത്ത് പോലീസ് പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 23ന് എൻസിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നിൽ വച്ച് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ആലിസ് ജോസഫിനെ എംഎൽഎ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ഉടൻ തന്നെ ആലിസ് ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുന്നത്.
ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് കൂട്ടം ചേര്‍ന്ന് ആലിസ് ജോസിയെ മര്‍ദ്ദിച്ചെന്നാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്‍,പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 23-നാണ് എംഎൽഎക്കെതിരെ ആലിസ് ജോസി പൊലീസിന് പരാതി നൽകിയത്. നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.