കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് ടിക് ടോക്കിന് 29 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയേക്കും. ഇത് സംബന്ധിച്ച് യുകെയിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് കമ്പനിക്ക് നോട്ടീസ് അയച്ചു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2018 മെയ് മുതല്‍ 2020 ജൂലൈ വരെ കുട്ടികളുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ അവരുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ടിക്ടോക് ശേഖരിച്ചു. കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഭാഷയില്‍ ഡാറ്റാ രീതികള്‍ വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടതിന് ബ്രിട്ടീഷ് റെഗുലേറ്റര്‍മാരും കമ്പനിയെ കുറ്റപ്പെടുത്തി.
പ്രായപൂര്‍ത്തിയാകാത്തവരുടെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് നിയമപരമായ പിന്തുണയില്ലാത്തതിനാല്‍ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പ് ബ്രിട്ടീഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ നടപടികളും നേരിട്ടു. ഓണ്‍ലൈന്‍ സേവനങ്ങളില്‍ കുട്ടികള്‍ക്കുള്ള അവകാശ സംരക്ഷണത്തിനായി ചില്‍ഡ്രന്‍സ് കോഡ് യുകെ അവതരിപ്പിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ടിക് ടോക്കിനെതിരെയുള്ള നിര്‍ണായക കണ്ടെത്തലുകള്‍.