ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സിര്‍മൗര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബാംഗങ്ങളാണ്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി സിര്‍മൗറില്‍ പെയ്യുന്ന മഴ ജില്ലയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
കനത്ത മഴയില്‍ സംസ്ഥാനത്ത് 120 റോഡുകള്‍ തടസ്സപ്പെട്ടു. 90 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകര്‍ന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മറ്റു ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായി. റോഡു ഗാതാഗതം തടസ്സപ്പെടുകയും ആളുകള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു.