പോപ്പുലർ ഫ്രണ്ട് പ്രർത്തകരുടെ പാസ്പോർട്ട് റദ്ദാക്കും.പാസ്പോർട്ട്- വിസാ ചട്ടങ്ങൾ ലംഘിച്ചെന്ന എൻഐഎ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇസ്താംപൂളിൽ ഐ.എച്ച്.എച്ചും ആയി നടത്തിയ ചർച്ചയും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തൽ.
പി.കോയ , ഇ.എം അബ്ദുൾ റഹ്മാൻ തുടങ്ങിയവരുടെ പാസ്പോർട്ട് ആണ് ആദ്യം റദ്ദാക്കുക.
അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ എട്ടോളം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയാണ്. ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളിൽ എൻ.ഐ.എ നിർദേശം അനുസരിച്ച് സംസ്ഥാന പൊലിസും ആണ് തിരച്ചിൽ നടത്തുന്നത്.എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ നേതാക്കടക്കം അറസ്റ്റ് ചെയ്തത് പിഎഫ്ഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്.