ഉത്തര്‍പ്രദേശില്‍ നിയന്ത്രണം നഷ്ടമായ ട്രാക്ടര്‍ തടാകത്തിലേക്ക് മറിഞ്ഞ് പത്തുമരണം.ഉച്ചയോടെയായിരുരുന്നു അപകടം.47 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്ന് 37 പേരെ രക്ഷപ്പെടുത്തി. തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്.
സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. രക്ഷപ്പെട്ടവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.