റഷ്യന്‍ നഗരത്തിലെ ഇഷ്‌കാവിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ ഒന്‍പത് മരണം. 20 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. അജ്ഞാതനായ ആക്രമി സ്‌കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സെക്യൂരിറ്റി ഗാര്‍ഡിനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു.മറ്റുളളവര്‍ക്ക് നേരെയും അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഇഷ്‌കാവിലെ സ്‌കൂള്‍ നമ്പര്‍ 88ലാണ് വെടിവയ്പ് ഉണ്ടായത്. ഏകദേശം ആയിരത്തോളം വിദ്യാര്‍ഥികളും 80 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്.കൊല്ലപ്പെട്ടവരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി ഇഷ്‌കാവ് ഗവര്‍ണര്‍ അറിയിച്ചു. വെടിവയ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി.
















