നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ആണ് കൊച്ചി മരട് പൊലീസാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോഴായിരുന്നു അറസ്റ്റ് .
സ്ത്രീത്വത്തെ അപമാനിക്കൽ (ഐപിസി 509), ലൈംഗിക ചുവയോടെ സംസാരിക്കുക (ഐപിസി 354(എ) ), പൊതുസ്ഥലത്ത് അസഭ്യം പറയുക(ഐപിസി 294(ബി) എന്നീ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് ശ്രീനാഥ് ഭാസിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിരുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
















