ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് സിജെപി നേതാവ് അഭിഷേക് ദീപ്കെ.തെരഞ്ഞെടുപ്പിൽ മോദിയെ വിജയിപ്പിച്ചതിൻറെ പ്രത്യുപകാരമാണോയെന്നും ദീപ്കെ. ഒരു രാജ്യം ഒരു പാർട്ടി എന്നതാണ് അജണ്ട. പ്രതിഷേധങ്ങളെ മോദി ഭയക്കുന്നു. പൊലീസ് അക്രമം ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനെന്നും ദീപ്കെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിന് വേണ്ടി നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പിണറായി, രാഹുൽ ഗാന്ധി എല്ലാവരെയും കസ്റ്റഡിയിൽ എടുത്തത് ഗ്യാനേശിനെ രക്ഷിക്കാൻ. എന്താണ് ഗ്യാനേഷ് മോദിക്കും അമിത് ഷാക്കും നൽകുന്നത്. ട്രെയിനുകൾ നിർത്തി, ഡൽഹി അടച്ചു പൂട്ടി.
തിരഞ്ഞെടുപ്പുകളിൽ ജയിപ്പിച്ചത് കൊണ്ടാണ് ഗ്യാനേഷിനെ മോദി സംരക്ഷിക്കുന്നത്. തിരത്തെടുപ്പ് ജയം ലഭിച്ചില്ലെങ്കിൽ എന്തിന് സംരക്ഷിക്കണം. മോദി ഇത്ര പേടിതൊണ്ടൻ ആകരുത്. രാജ്യം ഇത് തിരിച്ചറിഞ്ഞു. മോദിക്ക് ഗ്യാനേഷ് ത്രിവർണ്ണ പതാകയെക്കാൾ പ്രധാനമാണോ?. ശാഖയിൽ ഇതുവരെ ദേശീയ പതാക ഉയർത്തിട്ട് ഇല്ല. അത് കൊണ്ടാണ് തെരുവുകളിൽ അത് കാണുമ്പോൾ തടയുന്നതെന്നും അഭിജിത് ദീപ്കെ കുറ്റപ്പെടുത്തി. ബിജെപി ദേശീയ പതാകയെ അപമാനിക്കുന്നുവെന്ന് ഐഷി ഘോഷ് പറഞ്ഞു. ജനാധിപത്യത്തെ അപമാനിക്കുന്നു. ഏകാധിപത്യം തുടരുന്നു. അടിയന്തരാവസ്ഥ തന്നെ. എന്തിന് ഗ്യാനേഷിനെ സംരക്ഷിക്കുന്നു എന്ന് വ്യക്തമാക്കണം. വോട്ട് കൊള്ളയിലൂടെ അധികാരത്തിൽ എത്തിയവർക്ക് ജനാധിപത്യം എന്തെന്ന് മനസിലാവില്ല.
ഒരുമിച്ച് ഒറ്റകെട്ടായി മുന്നോട്ട് പോകാൻ സമയമായി. എല്ലാവരും ദേശീയ പതാകൾ കൈകളിൽ എടുക്കാൻ സമയമായി. ഞങ്ങൾ പോരാട്ടം അവസാനിപ്പിക്കില്ല. ഞങ്ങളുടെ കയ്കളിലുള്ള തിരംഗയെ ആക്രമിക്കാൻ ആർക്കും ആകില്ലെന്നും ഐഷി ഘോഷ് പറഞ്ഞു. ഇത് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമെന്ന് AISF നേതാവ് വിരാജ് പറഞ്ഞു. തിരംഗക്ക് കീഴിൽ ഒറ്റക്കെട്ട്. ആ തിരംഗ ഉയർത്തിയവരെ ആക്രമിക്കുന്നു. രാജ്യം ശുദ്ധികരിക്കണം. ബ്രിട്ടീഷ്കാരെ പുറത്താക്കിയത് പോലെ പുറത്താക്കും. ഗ്യാനേഷ് കുമാർ രാജി വയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശബ്ദം ഉയർത്തേണ്ട സമയം, ഡൽഹി പോലീസ് അതിക്രമം നടത്തിയെന്ന് ASAP നേതാവ് ഇഷ്ണ ഗുപ്ത വ്യക്തമാക്കി. ഇത് രാജ്യത്തിന് അപമാനമെന്നും അവർ കുറ്റപ്പെടുത്തി.
Story Highlights : abhijeet dipke against bjp and modi















