ജയ്പുര്‍: രാജസ്ഥാനിൽ വിമത നീക്കവുമായി ഗഹ്ലോത് പക്ഷം. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 80 എംഎല്‍എമാര്‍ രാജിക്കൊരുങ്ങി.
അശോക് ഗഹ്ലോത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നിയമസഭാ കക്ഷിയോഗം ഇന്ന് ഏഴു മണിക്ക് ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും എത്തിയില്ല.
നിയമസഭാ കക്ഷി യോഗത്തിന് സച്ചിന് പൈലറ്റും അനുകൂലികളും ഗഹ്ലോതിന്റെ വീട്ടിലെത്തിയെങ്കിലും ഗഹ്ലോതിന്റെ അനുയായികള്‍ ശാന്തി ധരിവാളിന്റെ വീട്ടില്‍ സംഗമിച്ചു. ഇവര്‍ അല്പസമയത്തിനകം സ്പീക്കര്‍ സി.പി.ജോഷിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അശോക് ഗഹ്ലോത് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്ന് ഇവര്‍ പ്രമേയം പാസാക്കിയിട്ടുമുണ്ട്.