കൊച്ചി: ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം അക്രമികളിൽനിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽനിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
കെഎസ്ആർടിസി കേസുകൾ പരിഗണിക്കുന്ന ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഭാഗത്തുനിന്നാണ് ഇത്തരത്തിൽ നിർദ്ദേശം ഉണ്ടായിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.