റെയിൽവേ പ്ലാറ്റ്ഫോമില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ദക്ഷിണ റെയില്‍വേയില്‍ നിന്ന് മൂന്നുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആര്‍. സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി.
റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ഐ.ടി. ജീവനക്കാരിയായിരുന്ന മകൾ സ്വാതിയുടെ മരണത്തിന് വഴിവെച്ചതെന്നു കാണിച്ച് നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആറു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സ്വാതിയുടെ മാതാപിതാക്കളാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2016 ജൂണ്‍ 24-നാണ് ഒരു യുവാവ് സ്വാതിയെ റെയിൽവേ ഫ്ലാറ്റ്ഫോമില് വെച്ച് കുത്തിക്കൊന്നത്.