കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതൽ ആരംഭിക്കും. ഈ മാസം 30-ാം തീയതി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം അവസാനിക്കുക. മുപ്പതിന് രാവിലെ 11 മുതല്‍ മൂന്ന് മണിവരെ ഒക്ടോബർ 1 നാണ് സൂക്ഷ്മ പരിശോധന. ഒക്ടോബർ എട്ടുവരെ വരെ നാമനിർദേശ പത്രിക പിൻവലിക്കാം.
നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ് ലോട്ടും, ശശി തരൂർ എംപിയും മത്സരംഗത്ത് ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. കൂടാതെ ജി- 23 ൽ ഉൾപ്പെട്ട മനീഷ് തിവാരി കൂടി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
















