കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു

 

കണ്ണൂർ ജില്ലയിൽ  പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച് ഭീഷണിപ്പെടുത്തിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ പിടികൂടി ക്രൂരമായി മർദ്ദിച്ചു. തൃക്കരിപ്പൂർ സ്വദേശി മുബഷീ‌‌ർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശി കളായ ഷുഹൈബ്, ന‌ർഷാദ് എന്നിവരെയാണ് ജനങ്ങൾ മർദ്ദിച്ചത്. മർദ്ദനമേറ്റ് ഇവർ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ. നാട്ടുകാരുടെ പിടിയിൽനിന്നും പൊലീസ് ഇവരെ കസ്‌റ്റഡിയിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവർ നാലു പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു . 

കല്യാശേരിയിൽ പെട്രോൾ ബോംബുമായി ഇരുചക്ര വാഹനങ്ങളിൽ എത്തിയ അക്രമികളെ ജനങ്ങൾ തടഞ്ഞിരുന്നു. ആക്രമണം ലക്ഷ്യമിട്ടെത്തിയ അഞ്ചുപേരെയാണ്  നാട്ടുകാർ കൂട്ടമായി തടഞ്ഞത്. ജനങ്ങൾ തടഞ്ഞതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിൽ ഒരാൾ പൊലീസ് പിടിയിലായി. കല്യാശേരി-മാങ്ങാട് റോഡിലാണ് സംഭവം നടന്നത്. ഇതിനിടെ മട്ടന്നൂരിൽ ആർഎസ്‌എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറുണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇവിടെ ഇപ്പോൾ കനത്ത പൊലീസ് സുരക്ഷയാണുള്ളത്. 

Latest News