ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് വിമർശിച്ചു. ഗവർണറുടെ പ്രവൃത്തി വലിയ ഭരണഘടനാ പ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു.
ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേര്‍ന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. കാണാത്ത ബില്ല് ഒപ്പിട്ടില്ല എന്ന് പറഞ്ഞതിൽ മുൻ വിധിയുണ്ട്. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.