പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന മുൻ കോൺഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ഇന്ന് ബിജെപിയിൽ ലയിക്കും. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലാവും അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുക.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് 13 മുൻ കോൺഗ്രസ് എംഎൽഎമാരുമായി അമരീന്ദർ സിംഗ് ബിജെപിയിൽ ലയിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്ന് കോൺഗ്രസ് വിട്ട് സിംഗ് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അമരീന്ദർ സിംഗ് കണ്ടിരുന്നു.