കിർഗിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയിൽ നടക്കുന്ന സംഘർഷം രൂക്ഷമാകുന്നു. ഏറ്റുമുട്ടലിൽ ഇതുവരെ 94 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. തര്‍ക്ക പ്രദേശങ്ങളില്‍ കനത്ത പീരങ്കികളും താജിക്കിസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ഡ്രോണ്‍ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അതിർത്തി തർക്കത്തിലായ ഇരുരാജ്യങ്ങളും തമ്മിൽ പതിവായി പോരാട്ടം നടക്കുകയാണ്. ഇരു രാജ്യങ്ങളും അതിർത്തിയിൽ വെടിനിർത്തലിന് സമ്മതിച്ചിട്ടും കഴിഞ്ഞാഴ്ചയുടെ തുടക്കത്തിൽ ആരംഭിച്ച പുതിയ ഏറ്റുമുട്ടൽ തുടരുകയാണ്.