ജപ്പാനിലെ ക്യുഷു ദ്വീപിലേക്ക് “നൻമഡോൾ’ ചുഴലിക്കാറ്റെത്തി. മണിക്കൂറിൽ 180 കിലോ മീറ്റർ (112 മൈൽ) വേഗതയിലാണ് കാറ്റ് വീശുന്നത്. കുറഞ്ഞത് നാല് ദശലക്ഷം ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.
ചുഴലിക്കാറ്റിനൊപ്പം 500 മില്ലിമീറ്റർ (20 ഇഞ്ച്) തോതിൽ കനത്ത മഴപ്പെയ്ത്തും തുടങ്ങിയിട്ടുണ്ട്. ചെറുദ്വീപുകൾ കൂടുതൽ ഭീഷണിയാണു നേരിടുന്നത്. വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രതീക്ഷിക്കുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് ക്യൂഷുവിന്റെ തെക്കേ അറ്റത്തുള്ള കഗോഷിമ നഗരത്തിന് സമീപം ചുഴലിക്കാറ്റെത്തിയത്. ഇതേത്തുടർന്നു ബുള്ളറ്റ് ട്രെയിൻ സർവീസുകളും ഫെറികളും നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.