പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് മോദിയെ താരത്മ്യം ചെയ്ത് ഫേസ്ബുക് പോസ്റ്റുമായി രാഹുൽ ഈശ്വർ. ഭാരതത്തിന്‍റെ രണ്ടാമത്തെ മഹാത്മാഗാന്ധിയെന്നാണ് രാഹുൽ ഈശ്വർ മോദിക്ക് ജന്മദിനാശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്. നിരവധി പേർ കമന്‍റുകളിലൂടെ രാഹുൽ ഇശ്വറിന്‍റെ പ്രയോഗത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുതെന്ന കമന്‍റുമായി മുൻ എം എൽ എ വി ടി ബൽറാമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട് .
രാഹുൽ ഈശ്വറിന്‍റെ ഫേസ്ബുക് പോസ്റ്റ്
ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FRahulEaswarOfficial%2Fposts%2F635382484612062&show_text=true&width=500
വി ടി ബൽറാമിന്‍റെ കമന്റ്
ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുത് മിസ്റ്റർ രാഹുൽ ഈശ്വർ. ശക്തമായ പ്രതിഷേധം അറിയിക്കുന്നു.