റിയാദ്: സൗദി അറേബ്യയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവെയാണ് ഇക്കാര്യം അറിയിച്ചത്.
മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി.
Saudi Arabia announces new discovery of gold and copper ore in Madinah#WamNews https://t.co/RbMbVTko4e pic.twitter.com/ZA8P7gas0P
— WAM English (@WAMNEWS_ENG) September 16, 2022
നിലവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സ്വർണ, ചെമ്പ് എന്നിവയും മറ്റ് ധാതുക്കളുടെയും വൻ നിക്ഷേപങ്ങളുണ്ട്. അവിടെയെല്ലാം ഖനനം നടക്കുന്നുണ്ട്.
സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളിലെ ഈ കണ്ടെത്തലുകൾ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് സംഭാവന ചെയ്യും.