യുക്രൈനിൽ റഷ്യൻ മിസൈലാക്രമണത്തിൽ കറാച്ചുനിവ്‌സ്‌കെ ഡാം തകർന്ന് നിരവധി പ്രദേശത്ത് വെള്ളം കയറി. ക്രൈവി റിഹിലെ ഡാമാണ് റഷ്യ മിസൈൽ ആക്രമണത്തിൽ തകർത്തത്.ഡാമിന് നേരെ എട്ട് തവണയാണ് മിസൈലാക്രമണം ഉണ്ടായത്. യുക്രൈൻ സേനയുടെ പ്രത്യാക്രമണത്തിനെതിരെ റഷ്യ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആരോപിച്ചു.;.