പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡിലെത്തും. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി മോദി ഉസ്‌ബെക്കിസ്ഥാനിൽ എത്തുക . റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍ രാജ്യ തലവന്‍മാരുമായി മോദി നയതന്ത്രതല ചര്‍ച്ച നടത്തും. വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളിലാണ് റഷ്യയുമായി ചര്‍ച്ച.
എസ്സിഒ കൂട്ടായ്മ പാശ്ചാത്യ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച പാശ്ചാത്യ രാജ്യങ്ങള്‍ മോദിയുടെ സന്ദര്‍ശനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനിടെ എസ്സിഒയെ ഒരു പടിഞ്ഞാറന്‍ വിരുദ്ധ സംഘമായി ചിത്രീകരിക്കുന്നതിനെതിരെ ഉസ്ബെക്കിസ്ഥാനിലെ ഇന്ത്യന്‍ അംബാസഡര്‍ മനീഷ് പ്രഭാത് രംഗത്തെത്തി. ‘ഇന്ത്യയുടെ നിലപാടുകള്‍ വ്യക്തമാണ്. എസ്സിഒ ഒരു സംഘടനയല്ലെന്ന് എസ്സിഒ പ്ലാറ്റ്ഫോമുകളിലും ഇത് പറഞ്ഞിട്ടുണ്ട്. ലോകത്തിലെ സൃഷ്ടിപരമായ സഹകരണത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഒരു സംരംഭമാണ് എസ്സിഒ എന്ന് മനീഷ് പ്രഭാത് പറഞ്ഞു.