പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ ആദ്യ ജനറല്‍ ബോഡി യോഗം ഇന്ന്. 315 അംഗങ്ങളാണു യോഗത്തിൽ പങ്കെടുക്കുക. 282 ബ്ലോക്ക് പ്രതിനിധികളും മുതിര്‍ന്ന നേതാക്കളും പാര്‍ലിമെന്ററി പാര്‍ട്ടി പ്രതിനിധികളും. കെപിസിസി അധ്യക്ഷനെ തെരെഞ്ഞെടുക്കണമെന്ന പ്രമേയം യോഗം പാസ്സാക്കും. മത്സരം ഇല്ലാതെ കെ സുധാകരന്‍ അധ്യക്ഷന്‍ ആയി തുടരും.
അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ ഗ്രൂപ്പ് തല തര്‍ക്കങ്ങള്‍ ഒഴിവാക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിശ്രമ ദിവസമാണ് ഇന്ന്. ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. കൊല്ലം ജില്ലയിലാണ് സംഘം ഇപ്പോള്‍ ഉള്ളത്.