ഇന്ത്യയെ ഒരുമിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെയുള്ള വിദ്വേഷ പ്രചരണം കൊഴുപ്പിക്കുകയാണ് ബിജെപി. യാത്ര വലിയ വിജയം നേടുമ്പോൾ അസ്വസ്ഥരാകുന്ന സംഘപരിവാർ അദ്ദേഹത്തിനെതിരെ നുണ പ്രചരണം തുടരുകയാണ് എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ ഒടുവിലത്തെ പ്രസ്താവന. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ‘ഭാരത് ജോഡോ യാത്ര’യിൽ രാഹുൽ സ്വാമി വിവേകാനന്ദന്റെ പ്രതിമയെ ആദരിച്ചില്ല എന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം.
കർണ്ണാടകയിൽ പാർട്ടി അധികാരത്തിൽ വന്നതിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്നതിനായി സെപ്റ്റംബർ 10 ന് ബിജെപി ബെംഗളൂരുവിലെ ദൊഡ്ഡബല്ലാപ്പൂരിൽ സംഘടിപ്പിച്ച ജന സ്പന്ദന പരിപാടിക്ക് ഇടെയായിരുന്നു ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ പരാമർശം.
കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി കന്യാകുമാരിയിൽ നിന്ന് തന്റെ ഭാരത് ജോഡോ യാത്ര (കണക്ട് ഇന്ത്യ റാലി) ആരംഭിച്ചത് അവിടെ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ സ്മാരകത്തിൽ സ്വാമി വിവേകാനന്ദന് ആദരാഞ്ജലി അർപ്പിക്കാതെയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത്
സ്‌മൃതി ഇറാനി പറഞ്ഞു.
YOYO TV കന്നഡയുടെ യൂട്യൂബ് ചാനലിൽ സ്മൃതി ഇറാനിയുടെ പ്രസംഗത്തിന്റെ ഈ വീഡിയോയിൽ, 46:45 മാർക്കിൽ അവർ ഇങ്ങനെ പറഞ്ഞു, “ഇന്ന് എനിക്ക് കോൺഗ്രസ് പാർട്ടിയോട് ഒരു കാര്യം ചോദിക്കണം. ഇന്ത്യയെ ഒരുമിച്ച് കൊണ്ടുവരാനാണ് നിങ്ങൾ യാത്ര ചെയ്യുന്നതെന്ന് നിങ്ങൾ അവകാശപ്പെടുന്നു. കന്യാകുമാരിയിൽ നിന്നാണ് നിങ്ങൾ യാത്ര തുടങ്ങിയതെങ്കിൽ, സ്വാമി വിവേകാനന്ദനോട് ആദരവ് പ്രകടിപ്പിക്കാനുള്ള മാന്യത നിങ്ങൾക്കുണ്ടായിരിക്കണം. എന്നാൽ സ്വാമി വിവേകാനന്ദൻ ഒരു ദേശീയ സന്യാസിയാണ്, ഗാന്ധി കുടുംബത്തിലെ അംഗമല്ല. അതിനാൽ രാഹുൽ ഗാന്ധി അദ്ദേഹത്തെ ഒഴിവാക്കി.”
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി കന്യാകുമാരിയിൽ നിന്ന് ‘ഭാരത് ജോഡോ യാത്ര’ നടത്തുന്നത് ശ്രദ്ധേയമാണ്. അഞ്ച് മാസത്തെ പദയാത്ര 12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നേതാക്കൾ കശ്മീരിൽ അവസാനിക്കും. നിലവിൽ കേരളത്തിലൂടെ കടന്ന് പോകുന്ന യാത്രക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
ഫാക്ട് ചെക്ക്
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി നടത്തിയ പ്രസ്താവന പൂർണമായും തെറ്റാണ്. രാഹുൽ ഗാന്ധി യാത്ര തുടങ്ങുമ്പോൾ തന്നെ വിവേകാന്ദന പ്രതിമയിൽ ആദരം അർപ്പിച്ചിരുന്നു. ഇത് തെളിയിക്കുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാം. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമ പ്ലാറ്റ്‌ഫോമായ ഐഎൻസി ടിവിയും നിരവധി കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിയുടെ വീഡിയോ ഷെയർ ചെയ്യുകയും സ്മൃതി ഇറാനിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു.
Tamil Nadu | Congress MP Rahul Gandhi visits Vivekananda Memorial in Kanyakumari ahead of #BharatJodoYatra pic.twitter.com/RnHfZAbSfG
— ANI (@ANI) September 7, 2022
സ്വാമി വിവേകാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ പ്രതിമയിൽ വണങ്ങുകയും ചെയ്യുന്നതാണ് ക്ലിപ്പിൽ. വിഡിയോയ്‌ക്കൊപ്പം കോൺഗ്രസ് നേതാക്കൾ ഗാന്ധിയുടെ വിവേകാനന്ദ സ്മാരകം സന്ദർശിച്ചതിനെ കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വീറ്റും പങ്കിട്ടു. സപ്തംബർ 7-ന്, അതായത് ‘ഭാരത് ജോഡോ യാത്ര’യ്ക്ക് മുന്നോടിയായി, കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിലേക്ക് രാഹുൽ ഗാന്ധി നടത്തിയ സന്ദർശനത്തെക്കുറിച്ച് അതിൽ വിശദമാക്കുന്നു.
സെപ്തംബർ 7 ന് കോൺഗ്രസ് പാർട്ടിയുടെ യൂട്യൂബ് ചാനലിലും ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇവിടെ, സ്മാരകത്തിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ രാഹുൽ ഗാന്ധി പ്രദക്ഷിണം വയ്ക്കുന്നത് കാണാം.
ചുരുക്കത്തിൽ, കന്യാകുമാരിയിൽ നിന്ന് ‘ഭാരത് ജോഡോ യാത്ര’ ആരംഭിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനോട് ആദരവ് പ്രകടിപ്പിച്ചില്ലെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടത് തെറ്റായ വാദമാണ്. രാഹുൽ ഇവിടെ എത്തി ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്.