സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൽ തുടരുന്ന സാഹചര്യത്തിൽ . എസ്എൽസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നത്തേയ്ക്ക് പൂർത്തിയായാൽ മാത്രമെ മറ്റ് ഹർജികൾ പരിഗണിക്കൂ. നാല് വർഷത്തിനിടെ 30ൽ അധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.
നാല് വർഷത്തിനിടെ നിരവധി തവണയാണ് ഹർജി മാറ്റിവെച്ചത്.2017 ഓഗസ്റ്റ് 23നാണ് ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് ജോയിന്റെ സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. 2017 ഡിസംബറിൽ മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. 2018 ജനുവരി 11വ് സുപ്രീം കോടതി നോട്ടീസ് അയച്ചു.