ഓണം പ്രമാണിച്ച് സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം നടക്കുകയാണ് . ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റ് വിതരണം തുടങ്ങിയിരുന്നു. കിറ്റ് നല്‍കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ 220 കോടി രൂപയാണ് അനുവദിച്ചത്.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി വിതരണം ചെയ്തത്. ഓണക്കിറ്റുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. അവയിലൊന്നാണ് കിറ്റിലെ ശബരി വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തതാണ് എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ.
‘ഓണക്കിറ്റില്‍ ലഭിച്ച ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് മുന്‍പ് ഈ വിഡിയോ കാണുക.’ എന്നാണ് ഫേസ്ബുക്കിൽ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് ഓണക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണയല്ല.
ഇത് 2021ല്‍ അടിമാലിയിലെ സപ്ലൈക്കോ ഷോപ്പില്‍ നിന്ന് മായം കലര്‍ന്ന വെളിച്ചെണ്ണ വിതരണം ചെയ്തതായി ഉയര്‍ന്ന പരാതിയുടെ വീഡിയോ ആണ്. ഇതുസംബന്ധിച്ച് ഒരു വീട്ടമ്മയാണ് പരാതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ശബരി വെളിച്ചെണ്ണയില്‍ മായം എന്ന തലക്കെട്ടിലാണ് ഈ വീഡിയോ നല്‍കിയിട്ടുള്ളത്. ഇതില്‍ നിന്ന് പ്രചരിക്കുന്നത് പഴയ വീഡിയോ ആണെന്നും ഓണക്കിറ്റില്‍ നല്‍കിയ വെളിച്ചെണ്ണയല്ലെന്നും ഉറപ്പിക്കാനായി. എന്നാല്‍ ഗുണനിലവാര പരിശോധനയില്‍ മായം ചേര്‍ത്തില്ലെന്ന് കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ ലഭിച്ചു.
ഇത്തവണത്തെ ഓണക്കിറ്റില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണയാണ് വില്‍ക്കുന്നതെന്ന് സ്ഥിരീകരിക്കാവുന്ന ഒരു റിപ്പോര്‍ട്ടുകളും ലഭ്യമല്ല. ഇതേ താലികെട്ടിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.