ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ മത്സ്യതൊഴിലാളിക്ക് കടലില്‍ വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടുത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങിയ മത്സ്യത്തൊഴിലാളിയുടെ ചെവിക്കാണ് വെടിയേറ്റത്.
ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപ് വെച്ചായിരുന്നു സംഭവം. സെബാസ്റ്റിയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേവി ഉദ്യോഗസ്ഥര്‍ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍, ഇതാണോ അപകട കാരണമെന്ന് വ്യക്തമല്ല.