ആദ്യ വിക്ഷേപണം മാറ്റിവച്ച ആര്‍ട്ടെമിസ് 1ന്റെ വിക്ഷേപണം ഇന്ന് നടക്കുമെന്ന് അറിയിച്ച് നാസ.ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി ലോഞ്ച്പാഡില്‍ നിന്നാണ് പേടകം കുതിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11:45 നാണ് വിക്ഷേപണം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഭാവിയില്‍ മനുഷ്യര്‍ക്ക് ചന്ദ്രനില്‍ എത്താനുള്ള സാഹചര്യം പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള റോക്കറ്റ് അതിന്റെ ആദ്യ യാത്രയില്‍ ഓറിയോണ്‍ ബഹിരാകാശ പേടകത്തെ വിക്ഷേപിക്കും.
എഞ്ചിന്‍ പ്രശ്നങ്ങള്‍ കാരണം ആദ്യ വിക്ഷേപണം മാറ്റിവച്ചിരുന്നു. ആഗസ്ത് 29 തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആദ്യത്തെ വിക്ഷേപണശ്രമം. വിക്ഷേപണത്തിന് തൊട്ടു മുമ്പു കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ചതായി നാസ അറിയിച്ചു.