തിരുവനന്തപുരം: പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ആശുപത്രിക്കെതിരെ നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതം. കോട്ടയം കുടമാളൂർ പ്രവർത്തിക്കുന്ന കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആശുപത്രിയുമായി ബന്ധപ്പെട്ടാണ് ആശുപത്രിയുടെ സ്ഥാപകർ തന്നെ കിംസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കിംസിൽ നിന്ന് വലിയ തുക തട്ടിയെടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ആരോപണമെന്നാണ് കിംസ് മാനേജമെന്റ് വ്യക്തമാക്കുന്നത്.
ജൂബി ദേവസ്യ എന്ന വിദേശ മലയാളിയും അദ്ദേഹത്തിന്റെ ഭാര്യ ബെവിസ് തോമസും ചേർന്നാണ് കിംസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ ഇതേ ആരോപണങ്ങളുടെ പേരിൽ പോലീസിലും കോടതിയിലും നൽകിയ പരാതികൾ എല്ലാം കിംസിന് അനുകൂലമായി വിധി പ്രസ്താവിച്ചതും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതും ആണ്. ഈ അവസരത്തിലും കിംസിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജൂബി ദേവസ്യയും ഭാര്യ ബെവിസ് തോമസും ചേർന്ന് ശ്രമം തുടരുകയാണ്.
കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മൈനോറിറ്റി ഷെയറിന് അനർഹമായി ആവശ്യപ്പെട്ട തുക നൽകാൻ കിംസ് വിസമ്മതിച്ചതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ നിരവധി വ്യാജ പരാതികൾ ഇവർ ഉന്നയിച്ചു. എന്നാൽ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. അതേസമയം, വായ്പ എടുത്ത് കെണിയിലായ ഇരുവരെയും രക്ഷിച്ചതും, ഇവരുടെ ആവശ്യപ്രകാരം കമ്പനി ഏറ്റെടുക്കാൻ തയ്യാറായതും കിംസ് ആയിരുന്നു. 2012 ൽ 8.25 കോടി രൂപ കിംസ് നൽകിയാണ് കിംസ് ബെലാസ് ആശുപത്രിയേയും ജൂബിയെയും കടവിമുക്തരാക്കിയത്.
സംഭവത്തിന്റെ സത്യവസ്ഥ ഇങ്ങനെ…
* കോട്ടയം കുടമാളൂർ എന്ന സ്ഥലത്ത് ബെല്‍റോസ് ഹോസ്പിറ്റൽ എന്ന ഒരു ആശുപത്രി ബെലറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു കമ്പനി ഉണ്ടാക്കി ജൂബി ദേവസ്യ എന്ന വിദേശ മലയാളിയും അദ്ദേഹത്തിന്റെ ഭാര്യ ബെവിസ് തോമസും ചേർന്ന് നടത്തിവരികയായിരുന്നു.
* അവർ കോട്ടയം യൂണിയൻ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയത് കാരണം ആശുപത്രിക്കെതിരെ 2012-ൽ ബാങ്ക് അധികൃതർ നടപടിയെടുത്ത അവസരത്തിൽ അവർ കിംസ് അധികൃതരെ സമീപിച്ച് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അവർ പ്രൊമോട്ടർമാരായ കമ്പനിയുടെ ഭൂരിപക്ഷ ഷെയർ കിംസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. അവർ 31.12.2012- ല്‍ ഒപ്പിട്ട കരാറിൽ അവരാണ് കിംസ് അധികൃതരെ സമീപിച്ചതെന്ന സത്യം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ കിംസ് അധികൃതർ അവരെ സമീപിച്ച് ഭൂരിപക്ഷ ഷെയർ വാങ്ങാൻ താൽപര്യപ്പെട്ടുവെന്നത് ശുദ്ധ അസംബന്ധമാണ്.
* 31.12.2012-ലെ കരാർ പ്രകാരം 8.25 കോടി രൂപ ജൂബിക്ക് നൽകി അവരേയും ബെല്‍റോസ് ആശുപത്രിയേയും കിംസ് കടവിമുക്തമാക്കി.
* അതിനെതുടർന്ന് 20.04.2013-ൽ ഉണ്ടായ കരാർ പ്രകാരം ടി കമ്പനിയുടെ ആകെ ആസ്തി 15 കോടിയായി തിട്ടപ്പെടുത്തി 55% ഷെയർ കിംസിന് കൈമാറി. അതേതുടർന്ന് കമ്പനി രജിസ്ട്രാർ കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേര് മാറ്റി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു.
* ആശുപത്രിയുടെ ദൈനം ദിന നടത്തിപ്പിന് പോലും നിവർത്തിയില്ലാതിരുന്ന സാഹചര്യത്തിൽ ആശുപത്രി കെട്ടിടം പുനർനിർമ്മാണം നടത്തുന്നതിനും ആധുനിക ചികിത്സാ സജ്ജീകരണങ്ങളും, മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനും സൗത്ത് ഇൻഡ്യൻ ബാങ്ക് വായ്പയായി 38.18 കോടി രൂപ നൽകാമെന്ന് സമ്മതിച്ചിരുന്നു. ഈ വായ്പ എടുക്കുന്നതിന് ജൂബിയും, ബെവിസും പങ്കെടുത്ത 31.10.2013 ലെ ബോർഡ് യോഗത്തിൽ ഐകകണ്ഠേന തീരുമാനമെടുത്തു.
* 29.01.2014-ൽ കൂടിയ ഓഹരി ഉടമകളുടെ യോഗത്തിൽ ഈ വായ്പ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് ജൂബിയും, പിൻതാങ്ങിയത്. ശ്രീമതി ബെവിസ് തോമസും ആയിരുന്നു.
* ആശുപത്രി വികസന പ്രവർത്തനങ്ങൾക്കായി ബാങ്ക് അനുവദിച്ച 38,18 കോടി വായ്പ തുകയിൽ 36.18 കോടി മാത്രമാണ് കമ്പനി എടുത്തത്. 3 കോടി രൂപ പ്രവർത്തന മൂലധനമായും കൈപ്പറ്റി.
* വായ്പയായി എടുത്ത 36.16 കോടി രൂപയും ആശുപത്രി കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുമായി ചെലവ് ചെയ്തു. മുഴുവൻ തുകയും ചെക്കുകൾ മുഖാന്തിരമാണ് ചെലവ് ചെയ്തത്. ഇത് കൃത്യമായി ഓഡിറ്റ് ചെയ്ത് വാർഷിക ജനറൽബോഡി യോഗങ്ങൾ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
* വായ്പാതുക പലിശ സഹിതം കിംസ് തന്നെ പൂർണ്ണമായി തിരിച്ചടച്ച് വായ്പ ക്ലോസ് ചെയ്തു.
* 2012 മുതൽ 2017 വരെ മുഴുവൻ തീരുമാനങ്ങളിലും പങ്കാളികളായ ജൂബിയും ബെവിസും അവരുടെ മൈനോറിറ്റി ഷെയറിനെ അനർഹമായി ആവശ്യപ്പെട്ട തുക നൽകാൻ കിംസ് വിസമ്മതിച്ചതിനെ തുടർന്ന് അവർ നിരവധി വ്യാജ പരാതികൾ നൽകുകയുണ്ടായി. എങ്ങനേയും കിംസ് അധികൃതരെ സമ്മർദ്ദത്തിലാക്കി ഒരു വൻതുക തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. അവർ നൽകിയ പരാതിയിലെ വ്യാജ ആരോപണങ്ങൾക്കെതിരെ കിംസ് നൽകിയ പരാതിയിൽ കോട്ടയം മജിസ്ട്രേറ്റ് കോടതി ST966/2022 ആയി അവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ്.
* അവർ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിൽ നൽകിയ C.P.14/2018 എന്ന കമ്പനി പെറ്റീഷൻ 05.09.2018-ൽ തള്ളി വിധിയായി. മുഴുവൻ തീരുമാനങ്ങളിലും ഭാഗമായ അവർ കിംസിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് അധാർമ്മികമാണെന്ന് ഉത്തരവിൽ പരാമർശിക്കുകയും ചെയ്തു.
* അതിനെതിരെ ജൂബി NCLATൽ നൽകിയ അപ്പീൽ 11.12.2018 ൽ തള്ളിയിരുന്നു.
* അതിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കേസിൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസം വരാത്ത രീതിയിൽ കോടതി ഉത്തരവുണ്ടായി.
* ഇപ്രകാരം അവർ നൽകിയ വ്യാജ പരാതികളിലും കേസുകളിലും തിരിച്ചടി ഉണ്ടായപ്പോൾ കിംസ് അധികൃതരെ സമ്മർദ്ദത്തിലാക്കാൻ അവർ ക്രൈം ബ്രാഞ്ചിൽ കേസ് നൽകി.
* രണ്ടുവർഷമെടുത്ത് വിശദമായി കേസ് അന്വേഷിച്ച് ക്രൈം ബ്രാഞ്ച്, വായ്പ കൈപ്പറ്റുന്നത് സംബന്ധിച്ച് കമ്പനി എടുത്ത തീരുമാനത്തിലുൾപ്പെടെ എല്ലാ ഒപ്പും ജൂബിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടു. മുഴുവൻ വായ്പാ തുകയും ചെക്കുകളായി നൽകിയത് ശരിയാണെന്ന് ബോധ്യപ്പെട്ടു. സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ വിജിലൻസ് & ഇൻസ്പെക്ഷൻ വിംഗ് നടത്തിയ അന്വേഷണത്തിലും മുഴുവൻ വായ്പാ തുകയും ആശുപത്രിയുടെ ആവശ്യത്തിന് ചെലവ് ചെയ്തതാണെന്ന് കണ്ടെത്തി.
* ഈ വായ്പ ബാങ്ക് അനുവദിച്ചതിലോ അതിന്റെ ഉപയോഗത്തിലോ യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലായെന്ന് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ കേരള ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
* ജൂബിയുടെ പരാതിയിലെടുത്ത് ക്രിമിനൽ കേസിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഉണ്ടായിരുന്ന എല്ലാ കേസുകളും തീർപ്പാക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ കിംസ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കും എന്ന്‍ ഉള്‍പ്പടെയുള്ള നട്ടാല്‍ കുരുക്കാത്ത വ്യാജ ആരോപണങ്ങൾ ചില സോഷ്യൽ മീഡിയകളുടെ സഹായത്തോടുകൂടി ജൂബി ദേവസ്യ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അദ്ദേഹം ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ ഏതുവിധേനയും കിംസ് സ്ഥാപനങ്ങളേയും മാനേജ്മെന്റിനേയും അപകീർത്തിപ്പെടുത്തുമെന്ന ഭീഷണി നിരന്തരം മുഴിക്കിവരികയുമാണ് എന്ന് കിംസ് അധികൃതർ പറയുന്നു.