വിജയ് നായകനാകുന്ന ‘ദളപതി 67’ ചിത്രത്തില്‍ നായികമാരായി തൃഷയും സാമന്തയും എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ മൂന്നാമത്തെ നായികയായി കീര്‍ത്തി സുരേഷ് എത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 14 വര്‍ഷത്തിന് ശേഷമാണ് വിജയ്യും തൃഷയും വീണ്ടും ഒന്നിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഗ്യാങ്‌സറ്റര്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. സാമന്തയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക. പോലീസ് വേഷത്തിലാണ് സാമന്ത എത്തുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.