റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ 5G യുടെ പ്രഖ്യാപനം നടത്തി മുകേഷ് അംബാനി. രാജ്യത്തെ ജിയോയുടെ 5 ജി സേവനം ദീപാവലി മുതലെന്നാണ് റിലയന്‍സ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്.
ബ്രോഡ്ബാന്‍ഡ് വേഗത മുമ്പത്തേക്കാള്‍ ഇരട്ടിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ 5ജി ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ 100 ദശലക്ഷം വീടുകളെ ബന്ധിപ്പിക്കാനാകുമെന്ന് കമ്പനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും നൂതനമായ 5ജി സാങ്കേതികവിദ്യയായിരിക്കും ഇതെന്നും മുകേഷ് അംബാനി പറഞ്ഞു. എസ്എ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ഏറ്റവും പുതിയ പതിപ്പായ 5G സേവനം കമ്പനി കൊണ്ടുവരുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. മറ്റ് കമ്പനികള്‍ പഴയ സൊല്യൂഷന്‍ ഉപയോഗിച്ചാകും 5G അവതരിപ്പിക്കുകയെന്നും അംബാനി പറഞ്ഞു.