ഉത്തര്‍പ്രദേശിലും ത്രിപുരയിലും ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍. ഭുപേന്ദ്രസിങ് ചൗധരിയെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റായും ത്രിപുരയില്‍ രജീബ് ഭട്ടാചാര്യയെയും നിയമിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സൗദാന്‍ സിങ്ങിന് ഹിമാചല്‍ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതല നല്‍കി.
ജാട്ട് സമുദായത്തില്‍ നിന്നുള്ള നേതാവും യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമാണ് ഭൂപേന്ദ്രസിങ്. ഒബിസി നേതാവായ സ്വതന്ത്ര ദേവ് സിങ്ങിന് പകരമാണ് ഭൂപേന്ദ്രസിങ് ചൗധരിയെ നിയമിച്ചത്.
















