ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ജൂലൈ 8 ന് വെടിയേറ്റു മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജപ്പാന്‍ ദേശീയ പോലീസ് മേധാവി രാജിവച്ചു. അബെയുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് സുരക്ഷാ ഏജന്‍സി പുറത്തുവിട്ട സാഹചര്യത്തിലാണ് നാഷണല്‍ പോലീസ് ഏജന്‍സി ചീഫ് ഇറ്റാരു നകമുറയുടെ രാജി.
തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിനിടെ പടിഞ്ഞാറന്‍ ജപ്പാനിലെ നാരയില്‍ വച്ചാണ് ഷിൻസോ ആബെ കൊല്ലപ്പെട്ടത്. സുരക്ഷാ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പോലീസ് റിപ്പോര്‍ട്ടില്‍ അബെയുടെ സംരക്ഷണത്തില്‍ ഒട്ടേറെ വീഴ്ചകള്‍ കണ്ടെത്തി. ഇതാണ് പിന്നില്‍ നിന്ന് വെടിവയ്ക്കാന്‍ അക്രമിക്ക് സഹായകമയത്. മുന്‍ പ്രധാനമന്ത്രിയുടെ മരണം താന്‍ ഗൗരവമായി കാണുന്നുവെന്നും വ്യാഴാഴ്ച ദേശീയ പബ്ലിക് സേഫ്റ്റി കമ്മീഷനില്‍ രാജിക്കത്ത് സമര്‍പ്പിച്ചതായും നകമുറ പറഞ്ഞു.
”അടിസ്ഥാനപരമായി ഗാര്‍ഡിംഗ് പുനഃപരിശോധിക്കാനും ഇത് ഒരിക്കലും സംഭവിക്കാതിരിക്കാനും, ഒരു പുതിയ സംവിധാനം ആവശ്യമാണ്,” നകാമുറ പറഞ്ഞു.
















